ചാർളിയിൽ ആദ്യം തിരഞ്ഞെടുത്തത് തന്നെയാണെന്ന് വെളിപ്പെടുത്തി മാധുരി

  • Latest News,Images,Videos & Music going Viral now - Viralcast.io

എം പദ്മകുമർ സംവിധാനം ചെയ്ത് ജോജു ജോർജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജോസഫ് എന്ന ഒറ്റ ചിത്രം കൊണ്ട് ശ്രദ്ധിക്കപ്പെട്ട പുതുമുഖ നടിയാണ് മധുരി. ദുൽഖർ സൽമാൻ ചിത്രമായ ചാർളിയിൽ തന്നെ പരിഗണിച്ചിരുന്നുവെന്ന് താരം. 2015 ൽ മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രമായ ചാർളിയിൽ നായികയായി ആദ്യം തന്നെ പരിഗണിച്ചതെന്ന് മാധുരി വെളിപ്പെടുത്തി. പാർവതി ചെയ്ത ടെസ്സ എന്ന കഥാപാത്രമായിരുന്നു തന്നെ തേടി എത്തിയത്. എന്നാൽ എന്റെ മലയാളം ശരിയാകാത്തു കൊണ്ട് ആ വേഷം പോകുകയായിരുന്നു. പിന്നീടാണ് ചിത്രത്തിലേയ്ക്ക് പാർവതിയെ പരിഗണിച്ചത്. ഓഡിഷനിലൂടെയായിരുമന്നു തനിയ്ക്ക് നായികയാകാനുളള അവസരം ലഭിച്ചത്.

ചാർളിയിലെ റോൾ നഷ്ടപ്പെട്ടപ്പോൾ വിഷമമൊന്നും തോന്നിയില്ല. തന്റെ സിനിമ പ്രവേശനത്തിന് സമയമായില്ലെന്നു മാത്രമാണ് അപ്പോൾ തോന്നിയത്. അൽപം വൈകിയാലും സിനിമയിൽ അവസരം ലഭിച്ചതു മതിയെന്ന് താരം വ്യക്തമാക്കി. ചാർലിയിലെ സെറ്റിൽ വെച്ചാണ് ആദ്യമായി ജോജുവിനെ കാണുന്നതും പരിചയപ്പെടുന്നതും. പിന്നീടാണ് ജോസഫിലേയ്ക്ക് എത്തുന്നതെന്നും മാധുരി കൂട്ടിച്ചേർത്തു. . ഒറ്റ ചിത്രം കൊണ്ട് തന്നെ താരം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ്. നടിയുടെ പ്രകടനത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.