ലൈംഗിക പരാമർശം; പാണ്ഡ്യക്കും രാഹുലിനും ഇനി നാട്ടിലേക്കുള്ള വണ്ടി പിടിക്കാം..!

  • Latest News,Images,Videos & Music going Viral now - Viralcast.io

ന്യൂ​ഡ​ല്‍​ഹി: ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​യി​ല്‍ വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തിയ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ്​ താ​ര​ങ്ങ​ളാ​യ ഹ​ര്‍​ദി​ക്​ പാ​ണ്ഡ്യ​യെ​യും കെ.​എ​ല്‍. രാ​ഹു​ലിനെയും ക്രിക്കറ്റിന്‍െറ എല്ലാ ഫോര്‍മാറ്റില്‍ നിന്നും സ​സ്​​പെ​ന്‍​ഡ്​ ചെ​യ്​​തു. ബി.സി.സി.ഐയുടേതായ പരിപാടികളിലും ഇവര്‍ക്ക് വിലക്കുണ്ട്. വിശദീകണം നല്‍കുന്നതിന് ഇരുവര്‍ക്കും ഏഴ് ദിവസം സമയം നല്‍കി. ആസ്ട്രേലിയന്‍ ഏ​ക​ദി​ന​ പരമ്ബരയില്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ താ​ര​ങ്ങ​ളെ നാ​ട്ടി​ലേ​ക്ക്​ മ​ട​ക്കി അ​യ​ക്കും. അച്ചടക്ക ലംഘനം നടത്തിയ ഇവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് ബി.​സി.​സി.ഐ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

Also Read

ടെന്നീസ് താരം ആന്‍ഡി മറെ വിരമിച്ചു

പൊന്നമ്പല മേട്ടില്‍ മകരജ്യോതി തെളിഞ്ഞു

വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകന്‍ ഉറങ്ങി; ചിരിയടക്കാനാകാതെ നദാല്‍

ക​ര​ണ്‍ ​േജാ​ഹ​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ‘കോ​ഫി വി​ത്ത്​ ക​ര​ണ്‍’ എ​ന്ന പ​രി​പാ​ടി​യി​ല്‍ ഇ​രു​വ​രും ന​ട​ത്തി​യ തു​റ​ന്നു​ പ​റ​ച്ചി​ല്‍ വ​ലി​യ വി​വാ​ദ​ങ്ങ​ള്‍​ക്ക്​ ഇടയാക്കിയി​രു​ന്നു. താ​ര​ങ്ങ​ള്‍ ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം തൃ​പ്​​തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ല്‍ ത​ന്നെ ഇ​രു​വ​ര്‍ക്കു​മെ​തി​രാ​യ സ​സ്‌​പെ​ന്‍ഷ​ന്‍ ഭ​ര​ണ​സ​മി​തി അം​ഗം ഡ​യാ​ന എ​ഡു​ല്‍ജി​യും അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി ബി.​സി.​സി.​ഐ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഒൗ​ദ്യോ​ഗി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്ബാ​യി പു​തി​യ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്​ അ​യ​ച്ചു.